ന്യൂസ് ഡെസ്‌ക്: കുട്ടികളെയും കുടുംബ പ്രേക്ഷകരെയും ലക്ഷ്യമിട്ട് മലയാളത്തില്‍ പുതിയൊരു ചിത്രം റിലീസിനൊരുങ്ങുകയാണ്. ‘ദൈവത്താന്‍കുന്ന്-The Mountain of Gods’ എന്ന പേരില്‍ ചിത്രീകരണം പൂര്‍ത്തിയായ മലയാള സിനിമ 2026 സെപ്റ്റംബര്‍ 18 മുതല്‍ പ്രദര്‍ശനത്തിനായി തിയേറ്ററുകളില്‍ എത്തുകയാണ്. അബുദബി, മുബൈ, ഗോവ, കൊല്‍ക്കത്ത തുടങ്ങി നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ പങ്കെടുത്ത് അംഗീകാരങ്ങള്‍ നേടിയ ശേഷമാണ് ചിത്രം തീയറ്ററുകളില്‍ എത്തുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. മനുഷ്യന്‍ കാലാകാലങ്ങളായി വിശ്വസിച്ചു വരുന്ന ഒരു ഐതീഹ്യത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണ് ചിത്രം പറയുന്നത്. കാടിനെ സ്‌നേഹിക്കുകയും കാട്ടറിവുകള്‍ സൂക്ഷിക്കുകയും ചെയ്യുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥയാണ് ദൈവത്താന്‍കുന്ന്.
പൈതൃക സ്വത്ത്, നാട്ടറിവുകള്‍ സംരക്ഷിക്കേണ്ട ആവശ്യകത അങ്ങനെ വിനോദത്തോടൊപ്പം വിജ്ഞാനം കൂടി പകര്‍ന്നു നല്‍കാന്‍ കഴിയുന്നതാണ് ദൈവത്താന്‍കുന്നിന്റെ പ്രമേയം. കേരളത്തില്‍ തലമുറകളായി നിലനിന്നുപോരുന്ന വിശ്വാസപ്രമാണങ്ങളെ ആസ്പദമാക്കി ഫാന്റസിയും ഒപ്പം യാഥാര്‍ഥ്യബോധവും കൂട്ടിയിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ഒരുപോലെ ലക്ഷ്യമിടുന്ന ഫാന്റസി പശ്ചാത്തലമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. മലനിരകളും പച്ചപ്പും കോടമഞ്ഞും നിറഞ്ഞ കേരളത്തിലെ വിനോദസഞ്ചാര മേഖലയുടെ പറുദീസയായ ഇടുക്കിയുടെയും വാഗമണ്ണിന്റെയും ഉള്‍മേഖലകളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്.
‘ബ്ലാക്ക് ഫോറസ്റ്റ’, ‘അങ്ങു ദൂരെ ഒരു ദേശത്ത്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദേശീയ അവാർഡ് ജേതാവ് സംവിധായകന്‍ ജോഷി മാത്യുവും നിര്‍മ്മാതാവ് ബേബി മാത്യു സോമതീരവും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘ദൈവത്താന്‍ കുന്ന്’. ജോഷി മാത്യു രചന നിര്‍വഹിച്ച ചിത്രത്തില്‍ കുട്ടികളെ കേന്ദ്രീകരിച്ചുള്ള പ്രധാന കഥാപാത്രങ്ങള്‍ക്കൊപ്പം ദിനേഷ് പ്രഭാകര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളും അഭിനയിക്കുന്നുണ്ട്. സോമ ക്രിയേഷന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ‘ദൈവത്താന്‍കുന്നില്‍’ ബാലതാരങ്ങളായ അര്‍ണ്ണവ്, മുന്ന, ദേവിക, ലിബിക എന്നിവര്‍ക്കൊപ്പം സോമു മാത്യു, ആര്‍ട്ടിസ്റ്റ് സുജാതന്‍, ഹരി നമ്പൂതിരി, സഞ്ജു ജോഷി മാത്യു, ജിന്‍സി, തുടങ്ങിയവര്‍ ചിത്രത്തില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്രീ പാര്‍വതിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ രാജേഷ് പീറ്ററാണ് ഛായഗ്രാഹകന്‍. പട്ടണം റഷീദ്, പട്ടണം ഷാ എന്നിവരാണ് മേയ്ക്കപ്പ് കൈകാര്യം ചെയ്യുന്നത്. ഇന്ദ്രന്‍സ് ജയന്റെ വസ്ത്രാലങ്കാരവും വി സാജന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. അന്‍വര്‍ അലി, ഡോ: സ്മിത പിഷാരഡി എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിതാരയാണ് ഈണം പകര്‍ന്നത്. ബിജിബാലാണ് പശ്ചാത്തല സംഗീതം. സ്റ്റില്‍സ് ഹാരിസ് കാസിം, കലാസംവിധാനം ജി ലക്ഷ്മണ്‍ മാലം, അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് കെ എസ്, പോസ്റ്റര്‍ ഡിസൈന്‍ ബോസ് മാലം, സൗണ്ട് ഇഞ്ചിനീയര്‍ അരുന്‍ വര്‍മ്മ, ഡിസൈൻ-ബോസ് മാലം, പി.ആർ.ഒ കൃഷ്ണൻ മാലം.
