തിരുവനന്തപുരം: വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘രാക്ഷസവേട്ട’ 2026 സെപ്റ്റംബര്‍ 22-ന് തുടക്കം കുറിച്ചു. ഡിസ്‌ക്വയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി അരുണ്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചിയിലെ ആശിര്‍വാദ് ട്രാവന്‍കൂര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ മല്ലികാ സുകുമാരന്‍ ഭദ്രദീപം തെളിയിച്ച് കൊണ്ടാണ് ചിത്രത്തിന്റെ ആരംഭം കുറിച്ചത്. അഭിനേതാക്കളായ സാജു നവോദയ, സോഹന്‍ സീനുലാല്‍, കോട്ടയം രമേഷ് എന്നിവരും അണിയറ പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു. നാട്ടില്‍ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ചിത്രം കടന്നുചെല്ലുന്നത്. പ്രേക്ഷകരെ തുടക്കം മുതല്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. വിസ്മയിപ്പിക്കുന്ന ദുരൂഹതകളും, മികച്ച ആക്ഷന്‍ രംഗങ്ങളും ഈ ചിത്രത്തിന്റെ ആകര്‍ഷക ഘടകങ്ങളാണ്.

നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായി പ്രവര്‍ത്തിച്ച വിഷ്ണു വെഞ്ഞാറമൂട് ശ്രീ അയ്യപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. നടന്‍ സിദ്ധിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളയ്ക്കുശേഷം സിദ്ദിഖ് മുഴുനീള ആക്ഷന്‍ ഹീറോ ആകുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്് രാഷസവേട്ട. സാജു നവോദയ, കോട്ടയം രമേഷ്, സോഹന്‍ സീനുലാല്‍, മല്ലിക സുകുമാരന്‍, സുധി, ജസീല, പ്രവീണ്‍, രാജേഷ് കൊട്ടാരത്തില്‍, ഹരി ഉതിമൂട്, സുജിത് കോന്നി, സജു പാര്‍ത്ഥസാരഥി, ശ്രീജു സോണി എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ-ശ്യാം അരവിന്ദം, സംഗീതം-ഷാനു, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍-സൗരവ് ചെന്നൈ, മേക്കപ്പ്-രാജേഷ്, കോസ്റ്റിയും ഡിസൈന്‍-ബിജു കുമാരപുരം. ഇടുക്കി, വാഗമണ്‍, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കുമെന്ന് പി.ആര്‍.ഒ വാഴുര്‍ ജോസ് അറിയിച്ചു.
