കൊച്ചി: സിഎംആര്‍എല്‍ മാസപ്പടി കേസില്‍ നിര്‍ണായക നീക്കം നടത്താനൊരുങ്ങി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കണമെന്നാവശ്യപ്പെട്ട് ഇഡി ഡിജിപിക്ക് കത്തയച്ചു. മുന്‍ മന്ത്രിയും നിലവില്‍ എം.എല്‍.എ-യുമായ മുഹമ്മദ് റിയാസ്, എക്സാലോജിക് എംഡിയും പിണറായി വിജയന്റെ മകളും റിയാസിന്റെ ഭാര്യയുമായ വീണ തൈക്കണ്ടി എന്നിവര്‍ക്കെതിരെയും കേസെടുക്കണമെന്ന് ഡി.ജി.പിക്ക് നല്‍കിയ കത്തില്‍ ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിലൂടെ ഇഡി കണ്ടെത്തിയ നിര്‍ണായക തെളിവുകള്‍ പോലീസ് മേധാവിക്ക് കൈമാറി. സെക്ഷന്‍ 66/2 പ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡിജിപിക്ക് കത്തയച്ചിരിക്കുന്നത്.

അതേസമയം ഇഡി അയച്ച കത്ത് ലഭിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും പോലീസ് മേധാവി റവാഡ എ ചന്ദ്രശേഖറും സ്ഥിരീകരിച്ചു. വിഷയം പരസ്പരം ചര്‍ച്ച ചെയ്തുവെന്നും നിയമപ്രകാരം മുന്നോട്ടുപോകുമെന്നും രമേശ് ചെന്നിത്തലയും ഡിജിപി-യും പ്രതികരിച്ചു. പിണറായിയുടെ മകള്‍ വീണ അനധികൃതമായി വിദേശത്തേക്ക് പണം അയച്ചതിന്റെ തെളിവുകള്‍ ലഭിച്ചതായാണ് ഇഡി പുറത്തിറക്കിയ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നത്. അതേസമയം ഇഡി നീക്കം അസാധാരണമെന്നായിരുന്നു പിണറായി വിജയന്‍ മുമ്പ് പ്രതികരിച്ചത്. കേസ് അന്വേഷണം പിണറായി വിജയനിലേക്കും പി എ മുഹമ്മദ് റിയാസിലേക്കും മറ്റു ഡിവൈഎഫ്ഐ പ്രവര്‍ത്തകരിലേക്കും എത്തിയ ഘട്ടത്തില്‍ ശക്തമായ പ്രതിരോധം സിപിഐഎം തീര്‍ത്തിരുന്നു. എന്നാലിപ്പോള്‍ പിണറായി വിജയനും കേസിന്റെ പരിധിയിലേക്ക് വരുന്ന നീക്കമാണ് ഇഡിയുടെ ഭാഗത്തുനിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.