തിരുവനന്തപുരം: രഞ്ജിത്ത് സംവിധാനം ചെയുന്ന സമീപകാല മലയാള സിനിമയിലെ റിയലിസ്റ്റിക്ക് ആക്ഷന്‍ തില്ലര്‍ എന്നു വിശേഷിപ്പിക്കാവുന്ന ലോ ആന്റ് ഓര്‍ഡര്‍ ചിത്രം സെപ്റ്റംബര്‍ പതിനെട്ടിന് പ്രദര്‍ശനത്തിനെത്തുന്നു. നീതിനിര്‍വ്വഹണത്തിനായി അങ്കത്തട്ടിലിറങ്ങുന്ന അഞ്ചു ചെറുപ്പക്കാരും അവരുടെ മാര്‍ഗദര്‍ശിയായി എത്തുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റേയും ഔദ്യോഗിക-വ്യക്തി ജീവിതത്തില്‍ അരങ്ങേറുന്ന സംഭവങ്ങളാണ് സംഘര്‍ഷ ഭരിതമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്. രഞ്ജിത്തിന്റെ തന്നെ ബ്‌ളാക്ക് എന്ന ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രവുമായി മമ്മൂട്ടി വീണ്ടും ഈ ചിത്രത്തിലൂടെ പ്രേഷകരെ വിസ്മയിപ്പിക്കുവാന്‍ എത്തുന്നു എന്ന പ്രചരണം ശക്തമാണ്.
കൊച്ചിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ കഥാഗതിയില്‍ മറ്റുചില സ്ഥലങ്ങള്‍ക്കും നിര്‍ണ്ണായകമായ പങ്കുണ്ട്.
കൊച്ചി, തിരുവനന്തപുരം, കോട്ടയം, വയനാട,് കണ്ണൂര്‍, എന്നിവിടങ്ങളിലായി തൊണ്ണൂറു ദിവസത്തോളമെടുത്താണ് ചിത്രം ചിത്രീകരിച്ചത്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷന്‍ കോറിയോഗ്രാഫേഴ്‌സ് ഫീനിക്‌സ് പ്രഭു, പി.സി സ്റ്റണ്ട്‌സ്, മാഫിയാ ശശി എന്നിവരാണ് ഈ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആക്ഷനോടൊപ്പം ഇമോഷണല്‍ ഡ്രാമയുടെ സ്വാധീനവും ഈ ചിത്രത്തെ കുടുംബ സദസ്സുകള്‍ക്കും പ്രിയപ്പെട്ട ചിത്രമായി മാറും.
ജോര്‍ജ് സാര്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ പ്രേഷക പ്രശംസ പിടിച്ചു പറ്റിയ പ്രകാശ് വര്‍മ്മയും വന്‍ വിജയം നേടിയ ബ്ലാസ്റ്റ് എന്ന ചിത്രത്തിലൂടെ മിന്നും പ്രകടനം കാഴ്ച്ചവച്ച അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ ഋതുദേവ് അയ്യപ്പന്‍, ഷനൂദ് ഇബ്രാഹിം, ഡോണ്‍ മൈക്കിള്‍, സജന്‍ സുദര്‍ശന്‍, നിജാദ് ബാബു, തോമസ,് ഷെര്‍ഷ ഷെരിഫ്, റിനോഷ് ജോര്‍ജ്, അമല്‍ ജോസ് ആന്റണി, ബോബി കുര്യന്‍, വി.കെ പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവന്‍, ആനന്ദ് മന്‍മഥന്‍, ജോണി ആന്റണി, ഭീമന്‍ രഘു, നന്ദു, ജെയ്‌സ് ജോസ്, അസിം ജമാല്‍, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കര്‍ രാമകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അക്ഷയ് രാധാകൃഷ്ണന്‍, മോഹന്‍ ജോസ്, മാധുരി, സാബുമോന്‍, ഗുണ്ടുകാട് സാബു, മുരുകന്‍, സന്ധ്യാ രാജേന്ദ്രന്‍, വൈഷ്ണവി, രമാദേവി, അംബികാ നായര്‍ എന്നിവരും ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു.
സത്യം സിനിമാസും മഹാ സുബൈര്‍ മൂവിക്ഷേത്രയുടെ ബാനറില്‍ പ്രേമചന്ദ്രന്‍ ഏ.ജി, മഹാ സുബൈര്‍ എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. വന്‍ താരനിരക്കൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രം ബൃഹത്തായ ക്യാന്‍വാസില്‍ വലിയ മുതല്‍ മുടക്കിലാണ് നിര്‍മിച്ചിരിക്കുന്നത്. സത്യം സിനിമാസാണ് ചിത്രത്തിന്റെ വിതരണക്കാര്‍. ഗാനങ്ങള്‍ – ഷിബു ചക്രവര്‍ത്തി, സംഗീതം- ജോ ഡാനിയേല്‍, പശ്ചാത്തല സംഗീതം ബിജിപാല്‍, ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രന്‍, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, കലാസംവിധാനം – സാബു റാം, മേക്കപ്പ് – റോഷന്‍ എന്‍. ജി, കോസ്റ്റ്യും ഡിസൈന്‍- സമീരാ സനീഷ്, സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, സൗണ്ട് ഡിസൈന്‍ – കിഷന്‍ സപ്താ, ലൈന്‍ പ്രൊഡ്യൂസര്‍ -സുനില്‍ സിംഗ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ – വി ബോസ്, ഡിസൈന്‍ – ആന്റണി സ്റ്റീഫന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ – ശാലിനി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- പ്രശാന്ത് നാരായണന്‍.
