തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് വിപണി ഇടപെടല്‍ ഊര്‍ജിതമാക്കി സര്‍ക്കാര്‍. സപ്ലൈകോ വില്‍പനശാലകളിലും ഓണച്ചന്തകളിലും സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന ശബരി വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. ഒരു ലിറ്ററിന് 20 രൂപ കുറച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഒരു ലിറ്ററിന് 249 രൂപയായിരുന്ന വില 20 രൂപ കുറഞ്ഞ് നിലവില്‍ 229 രൂപയ്ക്കാണ് സബ്‌സിഡി നിരക്കില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതു സംബന്ധിച്ചു ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഓണം പ്രമാണിച്ച് സെപ്റ്റംബര്‍ മാസം ഉള്‍പ്പെടെ സബ്സിഡി നിരക്കില്‍ 2 മാസത്തെ സാധനങ്ങള്‍ ഇപ്പോള്‍ വാങ്ങാം. റേഷന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മാത്രമേ സബ്സിഡി നിരക്കിലുള്ള സാധനങ്ങള്‍ വാങ്ങാന്‍ കഴിയുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.