ബൊഗോട്ട: പടിഞ്ഞാറന്‍ കൊളംബിയയെ പിടിച്ചുകുലുക്കിയ അതിശക്തമായ ഭൂചലനത്തില്‍ ഇതുവരെ 111 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ജനവാസമേഖലയിലെ വന്‍കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നടിയുന്നതിന്റെ ദൃശ്യങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടു. ആശുപത്രി കെട്ടിടങ്ങളും പാലങ്ങളും റോഡുകളും ഭൂചലനത്തില്‍ തകര്‍ന്നു. വ്യാപകമായ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊളംബിയയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനമാണിതെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്നതായി കൊളംബിയന്‍ പ്രസിഡന്റ് എബിലാഡോ ദിലാ എസ്പ്രീല്ലയെ അറിയിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ കഴിയുന്നത്ര വേഗത്തില്‍ രക്ഷപ്പെടുത്തുക എന്ന ദുഷ്‌കരമായ ദൗത്യമാണ് സര്‍ക്കാരിന്റെ മുന്നിലുള്ളതെന്നും രാജ്യത്തെ അഭിസംബോധ ചെയ്ത് പ്രസിഡന്റ് പ്രതികരിച്ചു. കൊണ്ട് ഡി ലാ എസ്പ്രീല്ല പറഞ്ഞത്. കൊളംബിയയിലെ റിസറാള്‍ഡയിലാണ് ഏറ്റവും കൂടുതല്‍ ആളപായമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. റിസറാള്‍ഡയുടെ തലസ്ഥാനമായ പെരെയ്‌റയില്‍ വ്യാപക നാശനഷ്ടമുണ്ടായി.