തിരുവനന്തപുരം: ടി.ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം അനുവദിച്ച് വഞ്ചിയൂര്‍ അഡീഷണല്‍ ചീഫ് മജിസ്‌ട്രേറ്റ് കോടതി. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രസാദ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികളെ അധിക്ഷേപിച്ച കേസില്‍ ടി.ജി മോഹന്‍ദാസിനെ കഴിഞ്ഞ ദിവസം കേരള പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അറസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് കോടതിയില്‍ ഹാജരാക്കിയ മോഹന്‍ദാസിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. വിശദമായ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ കോടതി തള്ളുകയായിരുന്നു. എന്നാല്‍ കേസ് അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന നിര്‍ദേശമുണ്ട്. നാളെ മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ജാമ്യം. എപ്പോള്‍ അന്വേഷണ സംഘം വിളിച്ചാലും ഹാജരാകണമെന്നും തെളിവ് നശിപ്പിക്കാന്‍ പാടില്ലെന്നും ഉപാധികളില്‍ പറയുന്നു. സാക്ഷികളെ സ്വാധീനിക്കരുത്, മൂന്ന് ദിവസം അന്വേഷണ സംഘത്തിന് മുന്നില്‍ തുടര്‍ച്ചയായി ഹാജരാകണം, രണ്ട് മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണം, സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല എന്നും നിര്‍ദ്ദേശമുണ്ട്.
BREAKING NEWS, KERALA NEWS, LATEST NEWS
കോടതി കനിഞ്ഞു; ടി.ജി മോഹന്‍ദാസിന് ഉപാധികളോടെ ജാമ്യം
