തിരുവനന്തപുരം: കൊല്ലം നീണ്ടകരയില്‍ കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളുടെ വീട് മുഖ്യമന്ത്രിയും വിവിധ മന്ത്രിമാരും സന്ദര്‍ശിച്ചു. സംഭവം നടന്ന് 11-ാം ദിവസമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ നീണ്ടകരയിലെ ഗൗതം കൃഷ്ണന്റെ കുടുംബത്തെ കാണാന്‍ മുഖ്യമന്ത്രി എത്തുന്നത്. ഗൗതം കൃഷ്ണനായുള്ള രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച മുഖ്യമന്ത്രി തെരച്ചിലിനുള്ള സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് അറിയിച്ചു.
ഒരു കുടുംബത്തിനും സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് ഗൗതമിന്റെ കുടുംബത്തിന് ഉണ്ടായിരിക്കുന്നതെന്നും തിരച്ചില്‍ ഇപ്പോഴും തുടരുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. എന്നാല്‍ പ്രതികൂലമായ കാലാവസ്ഥ സാഹചര്യങ്ങളില്‍ തിരച്ചില്‍ മന്ദഗതിയിലായിട്ടുണ്ടെന്നും മറ്റ് എല്ലാ ദിവസങ്ങളിലും ഊര്‍ജിതമായ തെരച്ചില്‍ നടന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ഇന്‍ഷുറന്‍സ് ചട്ടങ്ങള്‍ പരിഷ്‌ക്കരിക്കുമെന്നും കടല്‍ ഭിത്തിയുടെ നിര്‍മ്മാണം അടിയന്തരമായി ആരംഭിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂറും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും കാണാതായവരുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് സംസാരിച്ചു. മുഖ്യമന്ത്രി മാപ്പ് പറയണമെന്ന ആവശ്യത്തില്‍ വികാരം ഉള്‍ക്കൊള്ളുന്നുവെന്നും വിഡി സതീശന്‍ പ്രതികരിച്ചു. ഭരണകൂടത്തോട് പ്രതിഷേധം ഉണ്ടാവുക സ്വാഭാവികമാണെന്നും ഭരണകൂടത്തിന്റെ തലവന്‍ മുഖ്യമന്ത്രി ആയതുകൊണ്ടാണ് തനിക്കെതിരെ വിമര്‍ശനം ഉണ്ടാകുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയായ ജോണിന്റെ മക്കളാണ് തീരം സന്ദര്‍ശിക്കാത്തതിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടത്.
