തിരുവനന്തപുരം: സ്ത്രീകളെ അവഹേളിക്കുന്ന പരാമര്‍ശവുമായി ഗതാഗതമന്ത്രി സി.പി ജോണ്‍. പ്രിയദര്‍ശിനി സൗജന്യ ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുകയാണെന്നും ഇതേ സ്ത്രീകള്‍ മക്കളെ ഫീസ് നല്‍കി സ്വകാര്യ സ്‌കൂളുകളില്‍ പഠിപ്പിക്കുകയാണെന്നുമുള്ള മന്ത്രിയുടെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. എന്നാല്‍ അസുഖം വന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ പോകില്ലെന്നും പകരം സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ പോയി കിടക്കുമെന്നും മന്ത്രി പരിഹസിച്ചു. പാലക്കാട് നടന്ന കേരള ബസ് ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്റെ പരിപാടിലായിരുന്നു സ്ത്രീകളെ അവഹേളിക്കുന്ന മന്ത്രിയുടെ വിവാദ പരാമര്‍ശം. പൊതുവേദിയില്‍ നടത്തുന്ന പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതോടെ സി.പി ജോണിനെതിരെ വലിയ പ്രതിഷേധാണ് ഉയരുന്നത്. അതേസമയം പരാമര്‍ശം വിവാദമായതോടെ ന്യായീകരണവുമായി മന്ത്രി രംഗത്തെത്തി. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന സ്ത്രീകളുണ്ടെന്നും അത് മനസ്സിലാക്കാന്‍ താനടക്കമുള്ളവര്‍ക്ക് കഴിഞ്ഞില്ല എന്നത് സങ്കടകരമാണെന്നും മന്ത്രി വ്യക്തമാക്കി. ഈ സാഹചര്യത്തെക്കുറിച്ചാണ് പറഞ്ഞതെന്നും മന്ത്രി സിപി ജോണ്‍ ന്യായീകരിച്ചു.
KERALA NEWS, LATEST NEWS, TOP NEWS
‘സൗജന്യ ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നു’; അധിക്ഷേപ പരാമര്‍ശവുമായി ഗതാഗത മന്ത്രി
