ചെന്നൈ: നടി തൃഷക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പേരില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ പോലീസ് കസ്റ്റഡിയില്‍. തഞ്ചാവൂര്‍ പൊലീസ് വീട്ടിലെത്തിയാണ് ഉദയനിധിയെ കസ്റ്റഡിയിലെടുത്തത്. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെയാണ് ഉദയനിധി തൃഷക്കെതിരെ ദ്വയാര്‍ത്ഥം കലര്‍ന്ന വിവാദ പരാമാര്‍ശം നടത്തിയത്. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസെടുത്തത്. ഉദയനിധിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം പരിഗണിക്കാനിരിക്കെയാണ് തഞ്ചാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഉച്ചവരെ കോടതി അറസ്റ്റ് തടഞ്ഞിരുന്നു. അതേസമയം അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയി എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. ഉദയനിധി സ്റ്റാലിന്റെ അറസ്റ്റില്‍ ഡിഎംകെ നേതാക്കള്‍ ശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.
BREAKING NEWS, LATEST NEWS, NATIONAL
ഉദയനിധി സ്റ്റാലിന്‍ പോലീസ് കസ്റ്റഡിയില്‍; നടപടി നടി തൃഷക്കെതിരെയുള്ള മോശം പരാമര്‍ശത്തില്‍
