തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രി പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന പുനര്‍ജനി കേസ് പിന്‍വലിച്ച തീരുമാനം സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കോ ആഭ്യന്തര മന്ത്രിക്കോ സ്വയം തീരുമാനമെടുത്ത് തീര്‍പ്പാക്കാന്‍ പറ്റുന്ന കേസല്ലെന്ന്ും മുഖ്യമന്ത്രിക്കും അതോ മന്ത്രിസഭാ തീരുമാനം അനുസരിച്ചാണോ കേസ് അവസാനിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ ചോദിച്ചു. പുനര്‍ജനിയുടെ മറവില്‍ കോടിക്കണക്കിന് രൂപ സമാഹരിച്ചുവെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല സര്‍ക്കാര്‍ സംവിധാനങ്ങളെ വിശ്വാസത്തില്‍ എടുക്കാതെയാണ് പുനര്‍ജനി പദ്ധതിക്ക് തുടക്കം കുറിച്ചതെന്നും പിണറായി ആരോപിച്ചു.

വിഡി സതീശന്‍ നേരിട്ട് ഭാഗമായ പുനര്‍ജനി ഇടപാടില്‍ മണപ്പാട് ഫൗണ്ടേഷനാണ് പണം സ്വരൂപിച്ചതെന്നും മണപ്പാട് ഫൗണ്ടേഷന്റെ പദ്ധതി പുനര്‍ജനി പദ്ധതിയായി അന്ന് എംഎല്‍എ ആയിരുന്ന വിഡി സതീശന്‍ അനധികൃതപണപ്പിരിവ് നടത്തുകയായിരുന്നു എന്നുമാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. കൂടാതെ പണം വിനിയോഗിച്ചതിനെ കുറിച്ചും പരാതിയുണ്ട്. ധനസഹായത്തിനായി വിഡി സതീശന്‍ വിദേശത്ത് യോഗം വിളിച്ചതിന്റെ തെളിവായി വീഡിയോ പുറത്തുവന്നതും പിണറായി ചൂണ്ടിക്കാട്ടി. മണപ്പാട് ഫൗണ്ടേഷന്‍ പണം സമാഹരിച്ചതിന്റെയും ചെലവഴിച്ചതിന്റെയും അടിസ്ഥാനം എന്താണെന്നും കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് പരാതിക്കാരന് നോട്ടീസ് നല്‍കാത്തതിനെയും പിണറായി വിജയന്‍ വിമര്‍ശിച്ചു.