കൽപ്പറ്റ: വയനാട് പനമരം കൈതക്കലിൽ രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ച് ഗുരുതരമായ അപകടം. നിലമ്പൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന പ്രിയദർശിനി
ബസും, പറശ്ശിനിക്കടവ് – സുൽത്താൻ ബത്തേരി ലിമിറ്റഡ് സ്റ്റോപ്പ് ബസുമാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായാണ് വിവരം.

പരിക്കേറ്റവരെ ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇരു ബസുകളും നേർക്കുനേർ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് ഈ റൂട്ടിൽ ചെറിയ തോതിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടിട്ടുണ്ട്.