അടുത്ത മാസം ഒന്നാം തിയതി മുതൽ എല്ലാ റേഷൻ കടകളിലും മണ്ണെണ്ണ ഉറപ്പുവരുത്തണമെന്ന് മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി. വിതരണത്തിനായി 4068 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. കൂടാതെ, റേഷൻ വാതിൽപ്പടി ലോറിക്കാരുമായി കരാർ പുതുക്കൽ പരിഗണനയിലുണ്ട്. അവർക്ക് നൽകാനുള്ള കുടിശിക വൈകാതെ തീർക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കാർഡുടമകൾക്ക് സന്തോഷ വാർത്ത. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളിൽ ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് റെക്കോർഡ് നേട്ടം കൈവരിച്ചതായി ഭക്ഷ്യവകുപ്പ് മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. മുൻഗണന റേഷൻകാർഡുകൾ നൽകുന്ന പദ്ധതിയാണ് റെക്കോർഡ് ലക്ഷ്യം നേടിയത്. ആദ്യം അല ലക്ഷം കാർഡുകൾ നൽകാനാണു ലക്ഷ്യമിട്ടതെങ്കിലും 73,024 അപേക്ഷകൾ അംഗീകരിച്ചതായി അദ്ദേഹം പറഞ്ഞു.

അടുത്ത മാസം സൗജന്യ റേഷൻ

മുൻഗണന റേഷൻ കാർഡിന് വേണ്ടി 76,338 അപേക്ഷകളാണ് ലഭിച്ചത്. അതിൽ 1353 അപേക്ഷകൾ മതിയായ രേഖകൾ ഹാജരാക്കാൻ തിരിച്ചുനൽകി. 2011 എണ്ണം നിരസിച്ചു. പുതിയ 73,024 മുൻഗണനാ കാർഡുകാർക്കും അടുത്തമാസം മൂന്ന് മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കുമെന്നും മന്ത്രി അറിയിച്ചു.

മണ്ണെണ്ണയും ലഭിക്കും

അടുത്ത മാസം ഒന്നാം തിയതി മുതൽ എല്ലാ റേഷൻ കടകളിലും മണ്ണെണ്ണ ഉറപ്പുവരുത്തണമെന്ന് മന്ത്രി അനൂപ് ജേക്കബ് നിർദേശം നൽകി. വിതരണത്തിനായി 4068 കിലോലിറ്റർ മണ്ണെണ്ണ അനുവദിച്ചിട്ടുണ്ട്. കൂടാതെ, റേഷൻ വാതിൽപ്പടി ലോറിക്കാരുമായി കരാർ പുതുക്കൽ പരിഗണനയിലുണ്ട്. അവർക്ക് നൽകാനുള്ള കുടിശിക വൈകാതെ തീർക്കും. സെപ്റ്റംബറിൽ പുതിയ ടെൻഡൻ ആലോചിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിതരണത്തിനായി സ്‌പെഷ്യൽ അരി അടുത്തമാസം പത്തിനകം റേഷൻ കടകളിലേയ്ക്ക് നൽകും. ഓണക്കാലത്ത് സുഗമമായി പൊതുവിതരണം ഉറപ്പാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.

ജൂലൈ മാസത്തെ റേഷൻ വിഹിതം

അന്ത്യോദയ അന്ന യോജന (AAY): അന്ത്യോദയ അന്ന യോജന കാർഡിന് 30 കിലോ അരിയും 2 കിലോ ഗോതമ്പും സൗജന്യമായും 3 പായ്ക്കറ്റ് ആട്ട 7 രൂപ നിരക്കിലും ലഭിക്കും.

മുൻഗണന വിഭാഗം (PHH): മുൻഗണന വിഭാഗം കാർഡിലെ ഓരോ അംഗത്തിനും 4 കിലോ അരിയും 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്. കാർഡിന് അനുവദിച്ചിട്ടുള്ള ആകെ ഗോതമ്പിന്റെ അളവിൽ നിന്നും 4 കിലോ കുറച്ച്, അതിന് പകരം 4 പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

പൊതുവിഭാഗം സബ്സിഡി (NPS): പൊതുവിഭാഗം കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. സ്പെഷ്യൽ വിഹിതമായി 3 കിലോ ഗോതമ്പ് കിലോയ്ക്ക് 8.70 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാഗം (NPNS): പൊതുവിഭാഗം കാർഡിന് 4 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് 4 കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാഗം സ്ഥാപനം (NPI): പൊതുവിഭാഗം സ്ഥാപനം കാർഡിന് 2 കിലോ അരി കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത്, താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.