ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ആദ്യ ഉപാധി മുന്നോട്ട് വെച്ച് ഇറാൻ പരമോന്നത നേതാവ് മുജ്തബ ഖമനെയി. ലബനനില്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്നതാണ് ഉപാധി. സംഘർഷത്തില്‍ നിന്നുള്ള താല്‍ക്കാലിക ഇടവേളയില്‍ ഇറാൻ തങ്ങളുടെ ആവശ്യങ്ങള്‍ ശക്തമാക്കുന്നതിന്‍റെ സൂചനയാണ് പരമോന്നത നേതാവ് നല്‍കിയത്.
അമേരിക്കയുമായി കരാറിലെത്തുന്നുണ്ടെങ്കില്‍ ലബനനില്‍ നിന്ന് ഇസ്രയേല്‍ പൂർണമായി പിന്മാറിയതിന് ശേഷം മാത്രമായിരിക്കുമെന്നും അല്ലാത്ത പക്ഷം ചർച്ചകള്‍ നടക്കില്ലെന്നുമാണ് പരമോന്നത നേതാവ് വ്യക്തമാക്കുന്നത്.
