തിരുവനന്തപുരം: നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ച് സിജെപിയുടെ നേതൃത്വത്തില്‍ ഡല്‍ഹി ജന്തർ മന്തറില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത ജെൻസി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്‌എസ് നേതാവ് ടി.ജി മോഹൻ ദാസിനെതിരെ എസ്‌എഫ്‌ഐ. സമരം ചെയ്ത വിദ്യാർഥികളെ വെടിവെച്ചു കൊല്ലണമെന്ന പ്രസ്താവനക്കെതിരെ എസ്‌എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.എ നന്ദൻ ഡിജിപിക്ക്‌ പരാതി നല്‍കി. സമരം ചെയ്ത വിദ്യാർത്ഥികള്‍ക്കെതിരെ കേസെടുക്കാനും ജയിലില്‍ അടയ്ക്കാനും കേരള പൊലീസും ഗവണ്‍മെൻ്റും കാണിച്ച ശുഷ്കാന്തി ഈ വർഗീയ വിഷത്തെ പിടിച്ച്‌ ജയിലില്‍ അടക്കാൻ കാണിക്കണമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് എം ശിവപ്രസാദ് പറഞ്ഞു.

അതേസമയം ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെയ്ക്കണം. കുറേ പേര്‍ മരിക്കും, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണം എന്നാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്.