പത്തനംതിട്ട: പത്തനംതിട്ടയിൽ കുടുംബ കല്ലറയുടെ ഗ്രാനൈറ്റ് മോഷണം പോയി. പത്തനംതിട്ട മല്ലപ്പള്ളി മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി സെമിത്തേരിയിലാണ് മോഷണം നടന്നത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്തിട്ടുള്ള താണിക്കൽ കുടുംബ കല്ലറയുടെ മുകൾ ഭാഗത്ത് പാകിയിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്. ഇടവക അധികൃതരുടെ പരാതിയിൽ കീഴ്‌വായ്പൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
