തിരുവനന്തപുരം: പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയതോടെ സ്വകാര്യ ബസ് സര്‍വീസ് വൻ നഷ്ടത്തിലായെന്ന പരാതിയെ തുടർന്ന് ബസ്സുടമകളുമായി ചർച്ച നടത്തി ഗതാഗത മന്ത്രി സി.പി ജോണ്‍. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമീഷണറുടെ ഓഫീസിൽ വെച്ചായിരുന്നു ചര്‍ച്ച നടന്നത്. സ്വകാര്യ ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ച്, ടിക്കറ്റിന്‍റെ പണം സര്‍ക്കാർ നല്‍കണം എന്നാണ് ബസുടമകളുടെ ആവശ്യം.
കൂടാതെ ഡീസല്‍ സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ കണ്‍സെഷൻ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടകമൾ ഉന്നയിച്ചു. ചർച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ഉടമകളുടെ തീരുമാനം. പ്രിയദര്‍ശിനി നടപ്പാക്കിയതിനെ തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായതിന് പിന്നാലെ പലയിടത്തും ബസ് സര്‍വീസുകള്‍ നിര്‍ത്തുകയും ചെയ്തിരുന്നു.
