പാലക്കാട്: നെന്മാറ പോത്തുണ്ടിയിൽ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന് ശേഷവും യാതൊരു കൂസലുമില്ലാതെ കോടതിയിൽ വെല്ലുവിളി തുടരുകയാണ് പ്രതി.

ശിക്ഷാവിധിക്ക് മുന്നോടിയായി എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന്, തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ എന്നായിരുന്നു പ്രതിയുടെ മറുപടി. “ഒരു ചെകിടത്ത് അടിച്ചാൽ മറ്റേ ചെകിട് കാണിച്ചുകൊടുക്കാൻ ഞാൻ ഗാന്ധിജിയല്ല, വേണ്ടി വന്നാൽ ഇനിയും ആളുകളെ കൊല്ലും” എന്ന് കോടതിയിൽ വെച്ച് ചെന്താമര അട്ടഹസിച്ചു. ജഡ്ജിയോട് ‘എഴുതാനുള്ളത് എഴുതിക്കോ’ എന്ന് പറഞ്ഞ പ്രതി, തടസ്സം നിൽക്കുന്നവരോട് ഇതായിരിക്കും പെരുമാറ്റമെന്നും ഭീഷണി മുഴക്കി.