കല്ലുവച്ച നുണ സത്യമെന്ന രീതിയിലാണ് മുഖ്യമന്ത്രി പറയുന്നതെന്നും ഇരിക്കുന്ന പദവി അദ്ദേഹം മനസിലാക്കണമെന്നും വ്യക്തമാക്കി സിപിഐഎം നേതാവ് പി. രാജീവ്. വിഴിഞ്ഞം ഓഹരി കൈമാറ്റ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ തുറന്നടിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരാർ വ്യവസ്ഥകളിൽ അല്ല തർക്കം ഉള്ളത്, ഓഹരി കൈമാറ്റത്തിന് മുൻപ് മുൻകൂർ അനുമതി വാങ്ങിയോ എന്നതാണ്. ആ ചോദ്യത്തിൽ നിന്ന് മുഖ്യമന്ത്രി ഒഴിഞ്ഞുമാറുന്നു- പി. രാജീവ് പറഞ്ഞു.

മുഖ്യമന്ത്രി ദേശാഭിമാനി മാത്രമേ വായിക്കൂ എന്നറിയുന്നതിൽ സന്തോഷം. പാർട്ടി മുഖപത്രത്തിൽ അല്ല ആദ്യം വാർത്ത വന്നത്. ഈ സർക്കാർ നിലവിൽ വന്ന ശേഷമുള്ള കാര്യങ്ങളിലാണ് ദുരൂഹത. മുഖ്യമന്ത്രി ഉന്നയിക്കുന്നത് പ്രസക്തമല്ലാത്ത കാര്യങ്ങൾ. മുഖ്യമന്ത്രിക്ക് ചേരാത്ത ശരീരഭാഷ എന്നും പി രാജീവിന്റെ വിമർശനം.