കോഴിക്കോട്: ദുരന്ത സമയത്തുണ്ടാകേണ്ട പ്രതികരണമല്ല മുഖ്യമന്ത്രിയുടേതെന്നും എല്ലാവരെയും യോജിപ്പിച്ച് ഒന്നിച്ച് പോകേണ്ടതിന് പകരം ഭിന്നിപ്പുണ്ടാക്കുകയാണെന്നും ബേപ്പൂർ എംഎല്‍എ മുഹമ്മദ് റിയാസ്. നിയമസഭയില്‍ വാചകമടിക്കുന്നത് പോലെയല്ല ഭരണചക്രം തിരിക്കുന്നത്. കള്ളാടി ദുരന്തത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ട്. അത് പിന്നീട് പറയാം. വിഷയത്തില്‍ മന്ത്രിമാർക്ക് ഭിന്ന സ്വരമാണുള്ളതെന്നും ഓരോ മന്ത്രിമാരും തോന്നിയത് പോലെയാണ് പറയുന്നതെന്നും റിയാസ് ആരോപിച്ചു.
മുഖ്യമന്ത്രിക്ക് മറുപടിയുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷും രംഗത്തെത്തിയിരുന്നു. വിഴിഞ്ഞം ഓഹരി കൈമാറ്റത്തില്‍ ജില്ലാ സെക്രട്ടറിക്ക് മാത്രമല്ല ഓരോ മലയാളിക്കും താല്‍പര്യമുണ്ടെന്നും കേരളത്തിന്റെ പൊതുമുതല്‍ കൈമോശം വരാതിരിക്കാനുള്ള ജാഗ്രതയാണതെന്നും അദ്ദേഹം പറഞ്ഞു. അസഹിഷ്ണുത കാണിച്ചാല്‍ മുഖ്യമന്ത്രിയോട് തിരിച്ചും ചോദ്യങ്ങളുണ്ടാകും. ചോദ്യം ചോദിക്കുമ്പോള്‍ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കരുത്. ചോദ്യ ഉയരുമ്പോഴുള്ള അസ്വസ്ഥത കണ്ടാല്‍ മുഖ്യമന്ത്രി പ്രതിരോധത്തിലാണെന്ന് മനസ്സിലാവും. ഇനിയും ചോദ്യങ്ങള്‍ ഉയരുമെന്നും രാഗേഷ് പറഞ്ഞു.
