അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വീണ്ടും ശക്തമായതോടെ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ (Crude Oil) വിലയില്‍ വർധനവ്. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ പ്രകാരം എണ്ണവിലയില്‍ 3 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ലോകത്തെ പ്രധാന വിപണികളിലൊന്നായ ബ്രെന്റ് ക്രൂഡ് വില 3.2 ശതമാനം ഉയർന്ന് ബാരലിന് 76.54 ഡോളറിലെത്തി.

യുഎസ് ബെഞ്ച്മാർക്കായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (WTI) വിലയും 3.2 ശതമാനം വർദ്ധിച്ച്‌ ബാരലിന് 72.72 ഡോളറായി. കഴിഞ്ഞ ജൂണില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ താല്‍ക്കാലിക വെടിനിർത്തല്‍ കരാർ പാലിച്ച്‌ എണ്ണവില കുറഞ്ഞു വരുന്നതിനിടെയാണ് പുതിയ പ്രതിസന്ധി രൂപപ്പെട്ടിരിക്കുന്നത്.