കൊല്ലം: അശ്രദ്ധമായി റെയില്‍വേ ട്രാക്കിന് സമീപത്ത് കൂടി നടന്നു പോയ യുവാവിന് ട്രെയിൻ തട്ടി ഗുരുതര പരിക്ക്. ആര്യങ്കാവ് കോട്ടവാസല്‍ തട്ടേക്കാട്ടില്‍ ജോണ്‍ തോമസ് (25)സിനാണ് പരുക്കേറ്റത്. അപകടത്തില്‍ യുവാവിന്റെ ഇടതുകൈ അറ്റു. ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആര്യങ്കാവ് കോട്ടവാസലില്‍ വെച്ച് വ്യാഴാഴ്ച വൈകിട്ട് ആയിരുന്നു അപകടം. ഹെഡ്ഫോണ്‍ ഉപയോഗിച്ച് ഫോണില്‍ ശ്രദ്ധിച്ച് ജോണ്‍ തോമസ് റെയില്‍വേ ട്രാക്കിനോട് ചേർന്ന് നടന്നു പോകുകയായിരുന്നു. യുവാവിനെ ലോക്കോ പൈലറ്റിന്റെ ശ്രദ്ധയില്‍ പെട്ടതോടെ പലതവണ ഹോണ്‍ മുഴക്കി. എന്നാല്‍ ഹെഡ്ഫോണ്‍ ഉപയോഗിച്ചതിനാല്‍ ട്രെയിനിന്റെ ശബ്ദം യുവാവ് കേട്ടില്ല. തുടർന്ന് ട്രാക്കിന് നമീപത്ത് നിന്നും മാറാതിരുന്നതോടെ അപകടമുണ്ടായത്.
