സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ മഴ ശക്തമാകാന്‍ സാധ്യത. ജൂലൈ 6, 7 തീയതികളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജൂണ്‍ ആറിന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ജൂണ്‍ ഏഴിന് ഈ രണ്ട് ജില്ലകള്‍ക്കും പുറമെ കോഴിക്കോട് ജില്ലയിലും ഓറഞ്ച് അലര്‍ട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്കുള്ള (ജൂലൈ എട്ട് വരെ) മഴ മുന്നറിയിപ്പാണ് കാലാവസ്ഥ വകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈ തീയതികളില്‍ മറ്റ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടില്ല. അതേസമയം, ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവ ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് യെല്ലോ അലര്‍ട്ടുള്ളത്. ജൂണ്‍ ആറിന് എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളില്‍ ജൂണ്‍ ഏഴിന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ ജൂലൈ എട്ടിന് യെല്ലോ അലര്‍ട്ടുണ്ട്.