തൃശൂര്‍: ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് ചാടി എംബിബിഎസ് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതില്‍ അന്വേഷണം. കോട്ടയം സ്വദേശി സ്‌നേഹ പൗലോസ് (20) ആണ് മരിച്ചത്. ഹോസ്റ്റല്‍ ബ്ലോക്കിന്റെ നാലാം നിലയില്‍ നിന്നാണ് സ്‌നേഹ ചാടിയത്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്. തൃശൂര്‍ ഈസ്റ്റ് പൊലീസാണ് അന്വേഷണം നടത്തുന്നത്.
BREAKING NEWS, DEATH, KERALA NEWS, LATEST NEWS, MAIN NEWS, TOP NEWS, VIRAL NEWS
തൃശൂരില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലിന്റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി.
