റാൻ തലസ്ഥാനമായ ടെഹ്‌റാനിൽ ചൊവ്വാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് രാജ്യത്തെ സീസ്‌മോളജിക്കൽ സെന്ററിനെ ഉദ്ധരിച്ച് ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഭൂനിരപ്പിൽ നിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ടെഹ്‌റാൻ, മാസന്ദരാൻ പ്രവിശ്യകളുടെ അതിർത്തി മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടുവെങ്കിലും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തിന് പിന്നാലെ ടെഹ്‌റാൻ, മാസന്ദരാൻ, ക്വോം, അൽബോർസ് പ്രവിശ്യകളിൽ റെഡ് ക്രസന്റ് ടീമുകളെ അതീവ ജാഗ്രതയ്ക്കായി നിയോഗിച്ചു. ഭൂചലനം നടന്ന് ഒരു മണിക്കൂറിന് ശേഷവും കാര്യമായ നാശനഷ്ടങ്ങളോ പരിക്കുകളോ രേഖപ്പെടുത്തിയിട്ടില്ലെന്ന് ഇറാന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ ഐആർഐബി (IRIB) അറിയിച്ചു.