പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചുകൊണ്ട് കെഎസ്ഇബിയുമായി സഹകരിക്കണമെന്നും അഭ്യർത്ഥന. അപ്രതീക്ഷിതമായ തരത്തിലുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്ത് നിലവിൽ നടക്കുന്നതെന്നും ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിക്കൊണ്ടും പുറത്തുനിന്ന് വാങ്ങിച്ചും ഉപയോക്താക്കൾക്ക് വൈദ്യുതി എത്തിക്കാനുള്ള ശ്രമം കെഎസ്ഇബിയുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട് എന്നും വ്യക്തമാക്കുന്നു..

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു. 15 മുതൽ 20 മിനിറ്റ് വരെ പവർകട്ട് ഉണ്ടായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. പീക്ക് ലോഡ് മാനേജ്മെന്റ് എന്ന പേരിലാണ് വൈദ്യുതി നിയന്ത്രണം നടപ്പിലാക്കുന്നത്. നിങ്ങളുടെ ഏരിയയിൽ എപ്പോഴാണ് വൈദ്യുതി നഷ്ടപ്പെടുക എന്ന കാര്യത്തെക്കുറിച്ച് എസ്എംഎസ് വഴി അറിയിക്കുമെന്ന് കെഎസ്ഇബി വ്യക്തമാക്കുന്നു.

പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ഉപയോഗം നിയന്ത്രിച്ചുകൊണ്ട് കെഎസ്ഇബിയുമായി സഹകരിക്കണമെന്നും അഭ്യർത്ഥന. അപ്രതീക്ഷിതമായ തരത്തിലുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്ത് നിലവിൽ നടക്കുന്നതെന്നും ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിക്കൊണ്ടും പുറത്തുനിന്ന് വാങ്ങിച്ചും ഉപയോക്താക്കൾക്ക് വൈദ്യുതി എത്തിക്കാനുള്ള ശ്രമം കെഎസ്ഇബിയുടെ ഭാഗത്തുനിന്നും നടക്കുന്നുണ്ട് എന്നും വ്യക്തമാക്കുന്നു.

വൈദ്യുതയുടെ ഉപയോഗം പ്രതീക്ഷിച്ചതിലും കൂടുതലായി സംഭവിച്ചതോടെ ചിലയിടങ്ങളിൽ വോൾട്ടേജിന്റെ കുറവും അനുഭവപ്പെടുന്നതായി വിമർശനം ഉണ്ട്. പ്രസരണ വിതരണ ശൃംഖല സമ്മർദ്ദത്തിൽ ആയതാണ് ഇതിന് കാരണം. ഇത് പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും കെഎസ്ഇബി വ്യക്തമാക്കി. വേനൽ കടുത്തതോടെയാണ് സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപയോഗം വർദ്ധിച്ചത്. എല്ലാ ആളുകളും എസിയും ഫാനും തുടർച്ചയായി ഉപയോഗിച്ചതോടെ വൈദ്യുതിയുടെ ഉപയോഗം വർദ്ധിച്ചു.