മംഗളൂരുവില്‍ നിന്നാണ് പൊന്നമ്മ ട്രെയിനില്‍ കയറിയത്. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോഴേക്ക് ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെടാന്‍ തുടങ്ങി. ഇതോടെ സഹയാത്രികര്‍ ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ശേഷം ബിസി റോഡ് ജങ്ഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ റെയില്‍വേ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.

ബെംഗളൂരു: ട്രെയിനില്‍ പ്രസവിച്ച് യുവതി. മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് പ്രസവം നടന്നത്. ബിസി റോഡ് റെയില്‍വേ സ്‌റ്റേഷനിലെ ട്രെയിന്‍ കോച്ചിനുള്ളില്‍ വെച്ചായിരുന്നു പ്രസവം. മൈസൂരു സ്വദേശിയായ പൊന്നമ്മയെയും കുഞ്ഞിനെയും ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. ആണ്‍കുഞ്ഞിനാണ് പൊന്നമ്മ ജന്മം നല്‍കിയത്.

മംഗളൂരുവില്‍ നിന്നാണ് പൊന്നമ്മ ട്രെയിനില്‍ കയറിയത്. എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോഴേക്ക് ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെടാന്‍ തുടങ്ങി. ഇതോടെ സഹയാത്രികര്‍ ഉടന്‍ തന്നെ റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ശേഷം ബിസി റോഡ് ജങ്ഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ റെയില്‍വേ വകുപ്പ് നിര്‍ദേശം നല്‍കുകയായിരുന്നു.

കോച്ചിനുള്ളില്‍ വെച്ച് പ്രസവം നടത്താനായി സോമയാജി ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങിയ സംഘത്തെ പ്രദേശത്ത് എത്തിച്ചിരുന്നു. പ്രസവശേഷം അമ്മയെയും കുഞ്ഞിനെയും മംഗളൂരുവിലെ വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും ആരോഗ്യത്തോടെ ഇരിക്കുന്നുണ്ടെന്നും പരിചരണം ആവശ്യമാണെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ പറയുന്നു.