ഹാരാഷ്ട്രയിലെ അമരാവതിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ 19-കാരൻ പിടിയിലായി. അയാൻ അഹമ്മദ് തൻവീർ അഹമ്മദ് എന്ന യുവാവിനെയാണ് അമരാവതി റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി ഏപ്രിൽ 21 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

അമരാവതിയിലെ പരത്‌വാഡ, അചൽപൂർ മേഖലകളിലെ പെൺകുട്ടികളെയാണ് പ്രതി ലക്ഷ്യമിട്ടതെന്ന് പോലീസ് പറയുന്നു. പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിച്ച് വിശ്വാസം നേടിയെടുക്കുകയും പിന്നീട് പ്രണയം നടിച്ച് പീഡിപ്പിക്കുകയുമായിരുന്നു ഇയാളുടെ രീതി.

പീഡന ദൃശ്യങ്ങൾ പെൺകുട്ടികളുടെ അനുവാദമില്ലാതെ പകർത്തിയ ശേഷം ഇവ കാണിച്ച് ഇയാൾ അവരെ ബ്ലാക്ക് മെയിൽ ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. 350-ലധികം വീഡിയോകൾ ഇയാൾ ഇത്തരത്തിൽ ചിത്രീകരിച്ചിട്ടുണ്ടെന്നും ഇതിൽ 100-ഓളം വീഡിയോകൾ ഇന്റർനെറ്റിൽ വൈറലായതായും പറയപ്പെടുന്നു.