കാർ ഓടിച്ചിരുന്നത് ഫരീദാബാദിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോ. ഉമർ മുഹമ്മദെന്നാണ് പൊലീസ് പറയുന്നത്

ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം പൊട്ടിത്തെറിച്ച കാറിൽ ഉണ്ടായിരുന്നത് ഒരാൾ മാത്രമെന്ന് നിഗമനം. നേരത്തെ മൂന്ന് പേരുണ്ടായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ പ്രദേശത്തുനിന്നും ശേഖരിച്ച സിസിടിവി ദൃശ്യങ്ങളിൽ കാറിൽ ഒരാൾ മാത്രമേ ഉള്ളുവെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഇതിൽ സ്ഥിരീകരണമുണ്ടായത്. കാർ ഓടിച്ചിരുന്നത് ഫരീദാബാദിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഡോ. ഉമർ മുഹമ്മദാണെന്നാണ് പൊലീസ് പറയുന്നത്.