ജെ. ചിഞ്ചുറാണി

കോഴിക്കോട്: പുക്കോട് വെറ്ററിനറി കോളേജ് ഡീന്‍ എം.കെ. നാരായണനെയും അസി. വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ഡീൻ ഉത്തരവാദിത്വം നിർവഹിച്ചില്ലായെന്നും ഹോസ്റ്റലിൽ ഉണ്ടാകേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

ഹോസ്റ്റൽ വാർഡൻ ഡീനാണ്. ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനാണ് അസി. വാർഡൻ. എല്ലാ ദിവസവും ഹോസ്റ്റലിൽ പോയി റിപ്പോർട്ട് എടുക്കേണ്ട ചുമതല ഇരുവർക്കുമുണ്ട്. റിപ്പോർട്ട് പ്രകാരം വീഴ്ച സംഭവിച്ചതായി മനസിലായ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായി സ്പെൻഡ് ചെയ്യാൻ നിർദേശം നൽകിയതെന്നും മന്ത്രി പറഞ്ഞു.

ഹോസ്റ്റലിലെ ജീവനക്കാരുടെ കുറവിനെ കുറിച്ച് ഡീന്‍ പറയേണ്ട കാര്യമില്ല. ഡീനിന്റെ ചുമതല നിർവഹിക്കണമായിരുന്നു. കുട്ടികളുടെ പ്രശ്നങ്ങൾ അന്വേഷിക്കണമായിരുന്നു. അതിൽ ഡീനിന് വീഴ്ചയുണ്ടായി. ഹോസ്റ്റലിൽ സിസിടിവി ക്യാമറ നിരീക്ഷണം ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.