ഡല്‍ഹി: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി രാജ്യമെമ്പാടും വിപുലമായ ആഘോഷപരിപാടികള്‍ നടക്കുകയാണ്. ആയിരങ്ങളെ സാക്ഷി നിര്‍ത്തി രാവിലെ 7:30-ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി. ചരിത്രത്തിലാദ്യമായി സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം ആലപിച്ചത് ശ്രദ്ദേയമായി. മുന്ന് മിനിറ്റ് നീണ്ട് നില്‍ക്കുന്ന വന്ദേമാതരം പതാക ഉയര്‍ത്തുന്നതിന് മുമ്പ് പൂര്‍ണമായും ആലപിച്ചു. തുടര്‍ന്ന് 21 ആചാരവെടികള്‍ മുഴങ്ങുകയും വിവിധ സൈനിക വിഭാഗങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയും പരേഡും നടന്നു. സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്തു.

എല്ലാ മനസുകളിലും വന്ദേമാതരമാണെന്നും പുത്തന്‍ പ്രതീക്ഷകളുമായി രാജ്യം മുന്നേറുകയാണെന്നും ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള യാത്രയിലാണെന്നും പ്രധാനമന്ത്രി സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. വികസിത ഭാരതം 2047-ല്‍ യാഥാര്‍ത്ഥ്യമാകുമെന്നും നിങ്ങള്‍ വലിയ സ്വപ്നങ്ങള്‍ കാണണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
‘വികസിത ഇന്ത്യയ്ക്കായി യുവശക്തി’ ഒപ്പം ‘വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍’ എന്നിവയാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിന പ്രമേയങ്ങള്‍