തിരുവനന്തപുരം: അടിമാലി മണ്ണിടിച്ചില്‍ ദുരന്തബാധിതരായ കുടുംബങ്ങള്‍ക്ക് ഓണത്തിന് മുൻപായി നഷ്ടപരിഹാരം നല്‍കുമെന്ന് റവന്യൂ മന്ത്രി എ പി അനില്‍ കുമാർ. നഷ്ടപരിഹാരം ആവശ്യപ്പെട്ട് 18 കുടുംബങ്ങൾ സമരം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ നിർണായക ഇടപെടലുണ്ടായിരിക്കുന്നത്. എല്ലാവർക്കും 10 ലക്ഷം രൂപ വീതം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ കൈക്കൊള്ളും.
അതേസമയം സമരം തുടുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍. ഇന്ന് മന്ത്രിയെ നേരില്‍ കണ്ട് ഇരകള്‍ തങ്ങളുടെ നിവേദനവും ആവശ്യങ്ങളും ബോധിപ്പിച്ചിരുന്നു. റവന്യൂ മന്ത്രി നല്‍കിയ ഉറപ്പില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം തങ്ങളുടെ കൈയ്യില്‍ കിട്ടുന്നത് വരെ സമരം തുടരുമെന്നുമാണ് ദുരന്തബാധിതർ പറയുന്നത്.
