തിരുവനന്തപുരം: ഡല്‍ഹി ജന്തർ മന്തറില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത ജെൻസി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്‌എസ് നേതാവ് ടി ജി മോഹൻ ദാസിനെതിരെ നടപടി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ നൽകിയ പരാതിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിർദേശം നല്‍കി. സൈബർ സെല്‍ ഐജി പി പ്രകാശ് കേസ് അന്വേഷിക്കും.
ദില്ലിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികളെ വെടിവച്ചു കൊല്ലണമായിരുന്നു എന്നാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്. ജന്തര്‍ മന്തറില്‍ നാല് കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കണമായിരുന്നു. ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാന്‍ മൂന്ന് തവണ ആവശ്യപ്പെട്ടശേഷം വെടിവെയ്ക്കണം. കുറേ പേര്‍ മരിക്കും, കുറേ പേര്‍ക്ക് അംഗഭംഗം സംഭവിക്കും. ഏകദേശം നാല് മണിക്കൂര്‍ കൊണ്ട് രംഗം ശാന്തമാകുമായിരുന്നു. ശവങ്ങള്‍ പെറുക്കി ആശുപത്രിയില്‍ എത്തിക്കണം എന്നാണ് ടി ജി മോഹന്‍ദാസ് പറഞ്ഞത്.
