ദില്ലി: സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ നിന്ന് പുറപ്പെട്ട ഡിവൈഎഫ്‌ഐ നേതാക്കൾ ദില്ലിയിലെത്തി. ധർമേന്ദ്ര പ്രധാന്റെ രാജിയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ പ്രധാൻ ഇന്നലെ രാജിവെച്ചതിനെ തുടർന്ന് സിജെപി സമരം അവസാനിപ്പിച്ചതിനാല്‍ നാളെ ആഹ്ലാദപ്രകടനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങാനാണ് ഡിവൈഎഫ്‌ഐയുടെ തീരുമാനം.
ജൂലൈ 24നാണ് ‘ഡല്‍ഹി ചലോ’ എന്ന പേരില്‍ ഡിവൈഎഫ്‌ഐ നേതാക്കൾ കേരളത്തില്‍ നിന്ന് ദില്ലിയിലേക്ക് പുറപ്പെട്ടത്. ആദ്യ ഘട്ടത്തില്‍ 1000 ഡിവൈഎഫ്‌ഐ പ്രവർത്തകരെ സമരത്തിന്റെ ഭാഗമാകാനായി ദില്ലിയിലേക്ക് എത്തിക്കുമെന്നായിരുന്നു അറിയിച്ചത്. സമരയാത്രയ്ക്ക് മുന്നോടിയായി 24ന് തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ ഏകദിന സമരം നടത്തിയിരുന്നു. തുടർന്ന് ജൂലൈ 27ന് രാവിലെ ജന്തർ മന്തറിലെ സമര കേന്ദ്രത്തില്‍ എത്തി സമരത്തിൻ്റെ ഭാഗമാകാനായിരുന്നു തീരുമാനം. എന്നാല്‍ ജൂലൈ 25ന് ധർമേന്ദ്ര പ്രധാൻ്റെ രാജിയെ തുടർന്ന് കേന്ദ്ര സർക്കാരുമായി നടത്തിയ ചർച്ചയ്ക്കൊടുവില്‍ സമരം അവസാനിപ്പിക്കുന്നതായി സിജെപി നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു.
