തിരുവനന്തപുരം: ഡൽഹിയിലെ ജന്തർ മന്തറിൽ നീറ്റ്, യുജി പരീക്ഷ ക്രമക്കേടിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തെക്കുറിച്ച് വിവാദപരമായ പരാമർശം നടത്തിയതിന് മേജർ രവിക്ക് വക്കീൽ നോട്ടീസ്. പ്ലസ് ടു വിദ്യാർഥിനിയായ മാളവികയാണ് നോട്ടീസ് അയച്ചത്. നോട്ടീസ് ലഭിച്ച് ഏഴു ദിവസത്തിനകം പരാമർശം പിൻവലിച്ചു മാപ്പ് പറയണമെന്നും സോഷ്യൽ മീഡിയയിൽ നിന്നും പ്രസ്തുത വീഡിയോ നീക്കം ചെയ്യണമെന്നുമാണ് വിദ്യാർഥിനി അയച്ച നോട്ടീസിൽ ആവശ്യപ്പെടുന്നത്
നല്ല മാതാപിതാക്കളുടെ മക്കൾ ഒന്നും സമരം ചെയ്യാൻ പോകില്ല ഇത്തരത്തിൽ എന്നായിരുന്നു മേജർ രവിയുടെ പരാമർശം. കൂടാതെ നടൻ മോഹൻലാലിന്റെ മകൾ വിസ്മയ പങ്കുവെച്ച കുറുപ്പിനെയും മേജർ രവി തിരുത്തിയിരുന്നു. വിസ്മയുടെ പ്രതികരണം രാഷ്ട്രീയപരമായിട്ടല്ല എന്നും രാഷ്ട്രീയമായ യാതൊരുവിധത്തിലുള്ള അറിവും വിസ്മയക്കില്ല എന്നായിരുന്നു മേജർ രവിയുടെ പരാമർശം. മാത്രമല്ല സിജെപിക്കുള്ള പിന്തുണയല്ല വിസ്മയ കുറിച്ചത് എന്നും മേജർ രവി പറഞ്ഞിരുന്നു.
പ്രതിഷേധം നടത്തുന്നത് നീറ്റ് പരീക്ഷയെ കുറിച്ച് അറിവില്ലാത്തവരാണ്. ഇന്ത്യയിൽ പാർലമെന്റ് ആക്രമണം നടത്താൻ പോകാൻ ഈ പീക്കിരി പിള്ളേരെക്കൊണ്ടൊന്നും സാധിക്കില്ല. എന്നിട്ടും അവിടെ പോയി പോലീസിന്റെ വണ്ടി തകർക്കുകയും അടിക്കുകയും ചെയ്താൽ തിരിച്ചു കിട്ടും അതിനു കിടന്നു മോങ്ങിയിട്ട് കാര്യമില്ല എന്നൊക്കെയായിരുന്നു ഫേസ്ബുക്കിൽ പങ്കുവെച്ച് ലൈവിലൂടെ പറഞ്ഞത്. നന്നായി വളർത്തിയ മാതാപിതാക്കളുടെ മക്കൾ ഒരിക്കലും ഇത്തരത്തിലുള്ള സമരങ്ങൾക്ക് ഒന്നും പോകില്ല ദയവുചെയ്ത് രാജ്യത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ പഠിക്കണം.
സിബിഎസ്ഇയുടെയോ നെറ്റിന്റെയോ ഫുൾഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധം നടത്തുന്നത് എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കൂടാതെ ഇത് ഒരു സ്ഥിര സംഭവമാണ് എന്നും കോൺഗ്രസിന്റെ കാലത്തും നടന്നിരുന്നു എന്നും വ്യക്തമാക്കുന്നതിനായി കോൺഗ്രസ് ഭരിക്കുന്ന കാലത്ത് എത്രയോ തവണ ചോദ്യപേപ്പറുകൾ ചോർന്നിട്ടുണ്ട്, വിദേശ ശക്തികളുടെ കയ്യിൽ നിന്നും പണം വാങ്ങി സ്വന്തം രാജ്യത്തിന് ഒറ്റു കൊടുക്കരുത് എന്നൊക്കെയുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു.
നീറ്റ് ചോദ്യപേപ്പർ ചോർന്ന വിഷയത്തെക്കുറിച്ച് അല്ലാ അവിടെ ഉയരുന്ന മുദ്രാവാക്യങ്ങൾ എന്നും നരേന്ദ്രമോദിയെ പുറത്താക്കുവാനും ഉമർ ഖാലിദിനെയും ഷെർജിയിൽ ഇമാമിനെയും മോചിപ്പിക്കുന്നതിനും ആർട്ടിക്കിൾ 370 പുനസ്ഥാപിക്കുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭമാണ് ഡൽഹിയിൽ നടക്കുന്നത് ഇതൊക്കെ ആവശ്യപ്പെട്ടുകൊണ്ടാണ് അവിടെ ഒത്തുചേർന്നിട്ടുള്ള വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്നത് ചോദ്യപേപ്പർ ചോരുന്നത് ഇന്നോ ഇന്നലെ ഉണ്ടായ ഒരു വിഷയമല്ലെന്നും പറഞ്ഞിരുന്നു.
