തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ ഒന്നാം വർഷ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഹയർ സെക്കൻഡറി, വൊക്കേഷ്ണൽ ഹയർസെക്കൻഡറി ഒന്നാം വർഷ ഫലമാണ് ഇന്ന് പുറത്ത് വരുന്നത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിക്കുക. കഴിഞ്ഞ മാർച്ച് മാസം പൂർത്തിയായ പരീക്ഷയുടെ റിസൾട്ടാണ് പ്രസിദ്ധീകരിക്കുന്നത്. ജൂൺ പത്തിന് ഫലം പ്രഖ്യാപിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത് എങ്കിലും പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ഗൾഫ് നാടുകളിൽ പരീക്ഷ മാറ്റി വച്ചതിനെ തുടർന്ന് റിസൾട്ട് നീളുകയായിരുന്നു.

പരീക്ഷാ ഫലം എങ്ങനെ പരിശോധിക്കാം

  • ഫലം അറിയുന്നതിന് ഔദ്യോഗിക വെബ് സൈറ്റായ results.hse.kerala.gov.in ൽ കയറുക
  • Kerala Plus One Result 2026 എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
  • തുടര്‍ന്ന് രജിസ്‌ട്രേഷന്‍ നമ്പറും ജനന തീയതിയും നല്‍കുക
  • ശേഷം സ്‌ക്രീനില്‍ പരീക്ഷാ ഫലം വരും
  • ഇത് തുടര്‍ന്നുള്ള ആവശ്യങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക

ഫലം അറിയാൻ കഴിയുന്ന മറ്റ് വെബ്സെെറ്റുകൾ

  • dhsekerala.gov.in
  • results.hse.kerala.gov.in
  • keralaresults.nic.in
  • results.kite.kerala.gov.in
  • results.kerala.gov.in
  • DigiLocker
  • PRD Live
  • Saphalam KITE Mobile App