മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വീട്ടിൽ സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി യുവാവ് പിടിയിലായി. സംഭവത്തിൽ അരീക്കോട് മുണ്ടംപറമ്പ് സ്വദേശി പന്തക്കാത്തൊടി അബ്ദുൾ നാസർ (36) ആണ് അറസ്റ്റിലായത്. ഇയാളുടെ വീട്ടിൽ നിന്നും 254 ഗ്രാം എം.ഡി.എം.എ ആണ് പിടികൂടിയത്. അഞ്ച് ലക്ഷം രൂപയും, വിദേശ കറൻസികളും ഡിജിറ്റൽ ത്രാസും പോലീസ് ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തുടത്തു.
ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ അബ്ദുൾ നാസർ. അരീക്കോട് പോലീസും മലപ്പുറം ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് ആണ് പ്രതിയെ പിടികൂടിയത്. മുണ്ടംപറമ്പ് ടൗണിൽ വെച്ച് സംശയസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ടിരുന്നു. പിന്നാലെ പോലീസ് നടത്തിയ പരിശോധനയിൽ 4 ഗ്രാം എംഡിഎംഎ ഇയാളുടെ പക്കൽ നിന്നും പിടികൂടുകയായിരുന്നു.
വിശദമായ ചോദ്യം ചെയ്യലിലാണ് താമസസ്ഥലത്ത് കൂടുതൽ ലഹരിമരുന്ന് ഒളിപ്പിച്ചിട്ടുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് ഇയാളുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് 250 ഗ്രാം എം.ഡി.എം.എ കൂടി കണ്ടെടുത്തത്. ലഹരിമരുന്ന് തരംതിരിച്ച് വിൽക്കാൻ ഉപയോഗിച്ചിരുന്ന ത്രാസ്, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 5 ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസി, വിവിധ വിദേശ കറൻസികളും എന്നിവയ്ക്ക് ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു. കൂടാതെ ലഹരിക്കടത്തിനായി ഉപയോഗിച്ചിരുന്ന പ്രതിയുടെ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. മേഖലയിലെ പ്രധാന ലഹരി വിതരണക്കാരനാണ് പിടിയിലായ അബ്ദുൾ നാസർ എന്ന് പോലീസ് പറഞ്ഞു.
