തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഉദ്യോഗസ്ഥർ അന്വേഷണം നടത്തുന്നതിനിടയിൽ സിപിഎം പ്രവർത്തകർ ഉണ്ടാക്കിയ ആക്രമണം ഒഴിവാക്കേണ്ടതായിരുന്നു എന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രവർത്തകരുടെ ഭാഗത്ത് നിന്നും അങ്ങനെയൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനയോട് അനുബന്ധിച്ചുണ്ടായ പ്രതിഷേധങ്ങൾ നീണ്ടു പോയപ്പോൾ ഉണ്ടായ ഒരു സ്വാഭാവികമായ ആക്രമണം മാത്രമായിരുന്നു അത് എന്നും എന്നാൽ അത് ഒഴിവാക്കേണ്ടതായിരുന്നു എന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് എട്ടു മണിക്കൂറോളം നീണ്ടു നിന്നപ്പോൾ പ്രവർത്തകരുടെ ഭാഗത്തുനിന്നും ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.
രാഷ്ട്രീയമായ നീക്കം നടക്കുമ്പോഴാണ് പാർട്ടി രാഷ്ട്രീയമായി പ്രതിരോധിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട പിണറായി വിജയന് അനാവശ്യമായി വലിച്ചിഴയ്ക്കുന്നത് കൊണ്ടാണ് പാർട്ടി ഈ അന്വേഷണത്തെ എതിർക്കുന്നതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കണ്ടാലറിയാവുന്ന മുന്നൂറ് പേർക്കെതിരെയാണ് കേസെടുത്തത്.
