തിരുവനന്തപുരം: ബിജെപിക്ക് കേരള നിയമസഭയിൽ ആദ്യമായി ഓഫീസ് അനുവദിച്ചു. യുവമോർച്ച സംസ്ഥാന നേതാവിനാണ് ഓഫീസ് ചുമതല. നിയമസഭാ സമുച്ചയത്തിലെ 303-ാം നമ്പർ മുറിയാണ് പാർലമെൻ്ററി പാർട്ടി ഓഫിസ് അനുവദിച്ചത്.
പൂജയ്ക്കുശേഷം ഓഫീസ് തുറക്കുമെന്ന് നേതാക്കൾ പറഞ്ഞു. അതേസമയം, ഷാനിമോൾ ഉസ്മാനെ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുത്തു. 99 വോട്ടാണ് ഷാനിമോൾ ഉസ്മാന് ലഭിച്ചത്.
34 വോട്ട് എൽഡിഎഫ് സ്ഥാനാർഥി മുഹമ്മദ് മുഹ്സിന് ലഭിച്ചു. ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. 136 അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.
