ചെന്നൈ–ബെംഗളൂരു ട്രെയിൻ നിയന്ത്രണത്തിൽ ആയിരക്കണക്കിന് യാത്രക്കാരാണ് വലയുന്നത്. സ്റ്റേഷനിലേക്ക് തിരിക്കും മുൻപ് ട്രെയിനിന്റെ നിലവിലെ റണ്ണിംഗ് സ്റ്റാറ്റസ് പരിശോധിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ട്രെയിൻ നിയന്ത്രണങ്ങളുള്ളതിനാൽ യാത്രക്കാർ പകരം സംവിധാനങ്ങൾ തിരയുകയാണ്. അന്തർസംസ്ഥാന ബസ് സർവീസുകളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്.
ചെന്നൈ – ബെംഗളൂരു റൂട്ടുകളിലെ ട്രെയിൻ സർവീസിൽ നിയന്ത്രണം വരുത്തി റെയിൽവെ. പകൽ സമയത്ത് സർവീസ് നടത്തുന്ന പ്രധാന ട്രെയിനുകൾ റദ്ദാക്കി. 2026 മെയ് 29 മുതൽ ജൂലൈ 7 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. റെയിൽവേ പാതയിലെ അറ്റക്കുറ്റ പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് ഒരു മാസത്തേക്ക് നിയന്ത്രണങ്ങൾ വരുത്തിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ദിവസേന യാത്ര ചെയ്യുന്ന ആയിരക്കണക്കിന് ആളുകളെയാണ് ഇത് ബാധിക്കുന്നത്.
ട്രെയിൻ സർവീസ് – നിയന്ത്രണം
ഡബിൾ ഡെക്കർ എക്സ്പ്രസ് ഇന്ന് പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്. മറ്റ് പല ട്രെയിനുകളും വിവിധ റെയിൽവേ സോണുകളിലൂടെ വഴിതിരിച്ചുവിടുമെന്നും റെയിൽവേ അറിയിച്ചു. ലാൽബാഗ് എക്സ്പ്രസ് റൂട്ട് മാറ്റി ഓടിക്കുന്നതാണ്. ശതാബ്ദി എക്സ്പ്രസ് ഇന്ന് വൈകി ഓടുന്നു. ട്രെയിനുകൾ റൂട്ട് മാറ്റുന്നതിലൂടെ സാധാരണയേക്കാൾ മൂന്ന് മണിക്കൂർ വരെ സമയമെടുത്തേക്കാം. ട്രെയിനുകൾ മുടങ്ങിയതോടെ അന്തർസംസ്ഥാന ബസുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
പകരം സംവിധാനങ്ങൾ
ചെന്നൈ–ബെംഗളൂരു ട്രെയിൻ നിയന്ത്രണത്തിൽ ആയിരക്കണക്കിന് യാത്രക്കാരാണ് വലയുന്നത്. സ്റ്റേഷനിലേക്ക് തിരിക്കും മുൻപ് ട്രെയിനിന്റെ നിലവിലെ റണ്ണിംഗ് സ്റ്റാറ്റസ് പരിശോധിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ട്രെയിൻ നിയന്ത്രണങ്ങളുള്ളതിനാൽ യാത്രക്കാർ പകരം സംവിധാനങ്ങൾ തിരയുകയാണ്. അന്തർസംസ്ഥാന ബസ് സർവീസുകളെയാണ് കൂടുതൽ പേരും ആശ്രയിക്കുന്നത്.
തിരക്ക് പരിഗണിച്ച ബസ് ഓപ്പറേറ്റർമാർ സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. അതേസമയം, തിരക്ക് കൂടുന്നതിനനുസരിച്ച്, ബസ് നിരക്കുകൾ ഉയരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ട്രെയിനുകൾ വൈകുന്നത് സംബന്ധിച്ച തത്സമയ വിവരങ്ങൾ അറിയാൻ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) ഉപയോഗിക്കാവുന്നതാണ്. കൂടാതെ നിങ്ങളുടെ പിഎൻആർ (PNR) സ്റ്റാറ്റസും ഓൺലൈനായി എളുപ്പത്തിൽ പരിശോധിക്കാൻ സാധിക്കും. അടിയന്തരമായി യാത്ര ചെയ്യേണ്ട കോർപ്പറേറ്റ് ജീവനക്കാർക്ക് വിമാന സർവീസുകളെ ആശ്രയിക്കാവുന്നതാണ്.
റീഫണ്ട് എങ്ങനെ?
ചെന്നൈ – ബെംഗളൂരു യാത്രയ്ക്കായി നിങ്ങൾ ബുക്ക് ചെയ്ത ട്രെയിൻ റദ്ദാക്കിയിട്ടുണ്ടെങ്കിൽ ടിക്കറ്റ് തുക തനിയെ റീഫണ്ട് ആയി ലഭിക്കുന്നതാണ്. വഴിതിരിച്ചു വിട്ട ട്രെയിനുകളിൽ യാത്ര ചെയ്യുന്നില്ലെങ്കിൽ ഓൺലൈനായി വേഗത്തിൽ ടിഡിആർ ഫയൽ ചെയ്യേണ്ടതാണ്. അതിന് ശേഷം തുക തിരികെ ലഭിക്കുന്നതാണ്. തുക തിരികെ ലഭിച്ചാൽ ബാങ്ക് സ്റ്റേറ്റ്മെന്റിൽ ഉടൻ അറിയാൻ സാധിക്കുന്നതാണ്. ഏറ്റവും പുതിയ സമയവിവരങ്ങൾക്കായി എല്ലാ ദിവസവും രാവിലെ ഔദ്യോഗിക ആപ്പുകൾ പരിശോധിക്കുക.
