ജോഷി മാത്യു സംവിധാനം നിർവഹിച്ച് ബേബി മാത്യു സോമതീരം നിർമ്മിച്ച ദൈവത്താംകുന്നിന് കഴിഞ്ഞ വർഷത്തെ ഏറ്റവും നല്ല ചിൽഡ്രൻസ് ഫിലിം അവാർഡ് ലഭിച്ചു. ഇവരുടെ സംരംഭമായ ‘ബ്ലാക്ക് ഫോറസ്റ്റ്’ നാഷണൽ അവാർഡും ‘അങ്ങ് ദൂരെ ഒരു ദേശത്ത്’ സ്റ്റേറ്റ് അവാർഡും നേടിയിട്ടുള്ളതാണ്. പത്മരാജന്റെ ശിഷ്യനായ ജോഷി മാത്യു പല നല്ല ചിത്രങ്ങളുടെയും സംവിധായകനാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രങ്ങളുടെ നിർമ്മാതാവായ ബേബി മാത്യു സോമതീരം നിർമ്മിച്ച ‘പ്രിയമാനസം’ എന്ന സംസ്കൃത ചിത്രത്തിനും നാഷണൽ അവാർഡ് കിട്ടിയിട്ടുണ്ട്. ഡോക്ടർ ബിജു സംവിധാനം ചെയ്ത ‘വെയിൽ മരങ്ങൾ’ ഷാങ്ഹായ് ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡിന് അർഹമായിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ‘പിന്നെയും’, പോൾ കോക്സ് സംവിധാനം ചെയ്ത ഇൻഡോ ഓസ്ട്രേലിയൻ ചിത്രമായ ‘ഫോഴ്സ് ഓഫ് ഡെസ്റ്റിനി’, ലെനിൻ രാജചന്ദ്രൻ സംവിധാനം ചെയ്ത ‘പിൻപേ നടപ്പവൾ’, ഷൈനി ബെഞ്ചമിൻ സംവിധാനം ചെയ്ത ഇൻഡോ റഷ്യൻ ചിത്രമായ ‘ഇൻ റിട്ടേൺ ജസ്റ്റേ ബുക്ക്’ തുടങ്ങിയ പല ചിത്രങ്ങളുടെയും നിർമ്മാതാവാണ് ബേബി മാത്യു സോമതീരം.
കഴിഞ്ഞ IFFK ഫിലിം മാർക്കറ്റിൽ അനൗൺസ് ചെയ്ത ബീന പോൾ സംവിധാനം ചെയ്യുന്ന ഇൻഡോ സ്പാനിഷ് ചിത്രത്തിൻറെ നിർമ്മാണം പ്രാരംഭഘട്ടത്തിലാണ്.