മേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ എങ്ങുമെത്താതെ നീളുന്നതിനിടെ, ശത്രുരാജ്യങ്ങൾ ഭയക്കുന്ന അതിശക്തമായ പുതിയ ആയുധം ഉടൻ വെളിപ്പെടുത്തുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. ഇറാന്റെ പുതിയ നിർദ്ദേശങ്ങൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് ഇറാൻ സൈന്യത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രകോപനപരമായ നീക്കം ഉണ്ടായിരിക്കുന്നത്.

ശത്രുക്കളുടെ തൊട്ടടുത്ത് തന്നെ വിന്യസിച്ചിരിക്കുന്ന ഒരു ആയുധമായിരിക്കും ഇതെന്ന് ഇറാന്റെ നേവി കമാൻഡർ ഷഹ്‌റാം ഇറാനി വ്യക്തമാക്കി. വളരെ പെട്ടെന്നുതന്നെ ഈ ആയുധവുമായി ഞങ്ങൾ ശത്രുക്കളെ നേരിടുമെന്നും, അത് കാണുമ്പോൾ അവർക്ക് ഹൃദയാഘാതം ഉണ്ടാകാതിരുന്നാൽ മതിയെന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു.