തല്ലിത്തകർത്ത് സഞ്ജു, കറക്കി വീഴ്ത്തി അക്കീലും നൂറും; തട്ടകത്തിൽ തലകുനിച്ച് മുംബെെ ഇന്ത്യൻസ്, സിഎസ്കെയ്ക്ക് വമ്പൻ ജയം
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിലെ കരുത്തരുടെ പോരാട്ടത്തിൽ മുംബെെ ഇന്ത്യൻസിനെ തകർത്ത് ചെന്നെെ സൂപ്പർ കിങ്സ്. 103 റൺസിനാണ് സിഎസ്കെ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ ആറ് വിക്കറ്റിന് 207 റൺസെടുത്തപ്പോൾ മുംബെെയുടെ പോരാട്ടം 19 ഓവറിൽ 104 റൺസിൽ അവസാനിച്ചു. സഞ്ജു സാംസണിന്റെ (101*) സെഞ്ചുറിയും അക്കീൽ ഹൊസീന്റെ നാല് വിക്കറ്റ് പ്രകടനവുമാണ് സിഎസ്കെയ്ക്ക് ജയമൊരുക്കിയത്.
