സിക്‌സുകളില്‍ രോഹിത് ശര്‍മയ്ക്കും ക്രിസ് ഗെയ്‌ലിനും പിറകില്‍; ഇന്ന് നാല് സിക്‌സുകള്‍ നേടി 300 ക്ലബ്ബില്‍

പിഎലില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരം ഇന്ന് 800 എന്ന നാഴികക്കല്ല് പിന്നിട്ടു. 807 ഫോറുകളാണ് ഇന്നത്തെ മത്സരത്തോടെ കോഹ്ലി കുറിച്ചത്. ഐപിഎല്ലിലെ 266 ഇന്നിങ്‌സുകളില്‍നിന്നാണ് ഈ നേട്ടം. ഐപിഎല്ലില്‍ 303 സിക്‌സറുകളും പേരിലാക്കി. ഇനി മുന്നിലുള്ള രോഹിത് ശര്‍മയും ക്രിസ് ഗെയ്‌ലും മാത്രം. രോഹിതിനെ മറികടക്കാന്‍ എട്ട് സിക്‌സറുകള്‍ മതി. ക്രിസ് ഗെയിലിന് 357 സിക്‌സറുകളാണ് ഉള്ളത്.

വിരാട് കോഹ്ലിയുടെ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിനെ ആര്‍സിബി അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ചത്. ഇന്നത്തെ ഉജ്വല പ്രകടനത്തോടെ ഓറഞ്ച് ക്യാപ്പും കോഹ്ലിയുടെ പേരിലായി. മത്സരത്തിലെ ജയത്തോടെ നിലവിലെ ജേതാക്കളായ ആര്‍സിബി പോയിന്റ് പട്ടികയിലും മുന്നേറ്റം നടത്തി. ഏഴുകളിയില്‍ അഞ്ചുജയത്തോടെ 10 പോയിന്റ് നേടിയ ടീം രണ്ടാം സ്ഥാനത്തെത്തി.