പൂരം നടത്താമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേരുന്ന യോഗത്തിൽ സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കുമെന്ന് അറിയിക്കും. ജനം ആരുടെ ഒപ്പം ആണെന്ന് പൂരം നടക്കുമ്പോൾ അറിയാം.സമൂഹത്തിന് എതിർ അഭിപ്രായം ഉണ്ടാകില്ലെന്നും രാജേഷ് പറഞ്ഞു. കൂടാതെ പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസ്ക്കെതിരെ സ്വീകരിച്ച നടപടിക്കെതിരെയും അദ്ദേഹം പ്രതികരിച്ചു.. പാലക്കാട് ജില്ലാ കലക്ടറും എസ്പിയും നടപടി പിൻവലിക്കുവാൻ…..
തൃശ്ശൂർ: തൃശ്ശൂർ പൂരത്തിന്റെ ഭാഗമായ വെടിക്കെട്ട് നടത്തുന്നതിൽ നിലപാട് മാറ്റി പാറമേക്കാവ് ദേവസ്വം. സാമ്പിൾ വെടിക്കെട്ട് ഒഴിവാക്കാം എന്നാണ് പറഞ്ഞത്. പൂരത്തിന്റെ ദിവസം രാത്രി വെടിക്കെട്ടും പകൽ വെടിക്കെട്ടും മുറപോലെ നടക്കണം എന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി രാജേഷ് മാധ്യമങ്ങളോട് പ്രതികരിച്ചു. പൂരം നടത്താമെന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ചേരുന്ന യോഗത്തിൽ സാമ്പിൾ വെടിക്കെട്ട് മാത്രം ഒഴിവാക്കുമെന്ന് അറിയിക്കും. ജനം ആരുടെ ഒപ്പം ആണെന്ന് പൂരം നടക്കുമ്പോൾ അറിയാം.
സമൂഹത്തിന് എതിർ അഭിപ്രായം ഉണ്ടാകില്ലെന്നും രാജേഷ് പറഞ്ഞു. കൂടാതെ പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസൻസ്ക്കെതിരെ സ്വീകരിച്ച നടപടിക്കെതിരെയും അദ്ദേഹം പ്രതികരിച്ചു.. പാലക്കാട് ജില്ലാ കലക്ടറും എസ്പിയും നടപടി പിൻവലിക്കുവാൻ തയ്യാറാകണമെന്നും പാറമേക്കാവ് സെക്രട്ടറി രാജേഷ് ആവശ്യപ്പെട്ടു. കൂടാതെ പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് കൊടുത്ത നടപടി തെറ്റാണ്. 6500 കിലോ വെടിമരുന്ന് കൈകാര്യം ചെയ്യാൻ അനുമതിയുള്ള ആളാണ് മുതലമടയിലെ ഉടമ ബിനോയ് ജെക്കബ്. പെസോ അനുമതിയോടെയാണ് പടക്കം നിർമ്മാണശാല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
50 കിലോ മാത്രം വെടിമരുന്ന് സൂക്ഷിക്കാൻ നിയമം ഇരിക്കെയാണ് 500 കിലോ സൂക്ഷിച്ചതിന്റെ പേരിൽ മുതലമടിയിലെ വെടിമരുന്ന് നിർമ്മാണശാലയ്ക്ക് സ്റ്റോപ്പ് മെമ്മോ കൊടുത്തത്. തിരുവമ്പാടി ദേവസ്വത്തിന്റെ പടക്കശാലയിൽ ദുരന്തം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു പാറമേക്കാവും പരിശോധന നടത്തിയത്. ക്രമക്കേട് കണ്ടതിനെ തുടർന്നായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി. കൂടാതെ പടക്ക നിർമ്മാണശാലയിൽ നിന്നും തൊഴിലാളികളെ ഉടനെ മാറ്റും എന്നും നിർമ്മാണശാലയിൽ ഉള്ള വെടിമരുന്ന് എല്ലാം നിർവീര്യമാകുമെന്നും റിപ്പോർട്ട്.
അതേസമയം വെടിക്കെട്ട് ദുരന്തത്തിനെ തുടർന്ന് ആദ്യ പള്ളിപ്പെരുന്നാൾ ഉപേക്ഷിച്ച് സെയ്ന്റ ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി.ദുരന്തം ഉണ്ടായതിന്റെ രണ്ട് കിലോമീറ്റർ അകലെയാണ് കുട്ടംകുളം സെയ്ന്റ് ജോൺ ദി ഇവാഞ്ചലിസ്റ്റ് പള്ളി സ്ഥിതി ചെയ്യുന്നത്. പഴയ പള്ളിയിൽ നിന്നും മാറി സമീപത്തായി പുതിയ പള്ളിയുടെ വെഞ്ചരിപ്പ് കഴിഞ്ഞിട്ട് ദിവസങ്ങൾ മാത്രമാണ് ആയത്.
പുതിയ പള്ളിയിൽ നടത്തുന്ന ആദ്യത്തെ പെരുന്നാൾ ആണ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാതിവഴിയിൽ ഉപേക്ഷിക്കുന്നത്. ദുരന്തത്തിൽ ഇരയായ സഹോദരങ്ങളെ എല്ലാം അറിയാം എന്നും ഇവിടെ വന്നു പോകുന്നവരാണ് എന്നാണ് പള്ളിയിലെ വികാരി മാധ്യമങ്ങളോട് പ്രതികരിച്ചത്. തിങ്കൾ മുതൽ ബുധൻ വരെയായിരുന്നു പെരുന്നാൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം അപകടം ഉണ്ടായതോടെ ആഘോഷം ഉപേക്ഷിക്കുകയായിരുന്നു.ചൊവ്വാഴ്ച വൈകിട്ട് നടത്താനിരുന്ന പ്രദക്ഷിണം, വെടിക്കെട്ട് ബുധനാഴ്ച നടത്തേണ്ടിയിരുന്ന ഗാനമേള മറ്റ് കലാപരിപാടികൾ എന്നിവയാണ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പള്ളി മാറ്റിവെച്ചത്.
