എസ്എന്‍ഡിപിയോഗം ജനറല്‍സെക്രട്ടറ് വെള്ളാപ്പള്ളി നടേശനെ കാറില്‍ കയറ്റിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായിവിജയന്‍. താനായിരുന്നെങ്കില്‍ വെള്ളാപ്പള്ളിയെ കാറില്‍ കയറ്റില്ലായിരുന്നുവെന്ന സിപിഐ സംസ്ഥാനസസെക്രട്ടറിയുടെ പരമാര്‍ശനത്തിന് ബിനോയ്‌വിശ്വമല്ല പിണറായിവിജയനെന്നായിരുന്നു പ്രതികരണം. സിപിഐ ചതിയന്‍ചന്തുവാണെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തെ പക്ഷേ മുഖ്യമന്ത്രി തള്ളി. സിപിഐ ഏതെങ്കിലും തരത്തിലുള്ള വഞ്ചനകാണിക്കുമെന്ന് കരുതുന്നില്ലെന്നും സിപിഐയുമായി ഊഷ്മളബന്ധമാണെന്നും പിണറായിവിജയന്‍ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പരാജയത്തിന് വെള്ളാപ്പള്ളി കാരണമായെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വെള്ളാപ്പള്ളി നടേശനെ തള്ളിയും തലോടിയും നിലപാട് വ്യക്തമാക്കിയത്.
BREAKING NEWS, KERALA NEWS, LATEST NEWS, Politics News Today, TOP NEWS, VIRAL NEWS
വെള്ളാപ്പള്ളിയെ തള്ളിയുംതലോടിയും മുഖ്യമന്ത്രി
