തകർന്നു വീണ ദേശീയപാത ഗർഡർ.
ആലപ്പുഴ : ബീച്ചിനോട് ചേർന്നുള്ള വിജയാ പാർക്കിനു സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാത ഗർഡർ തകർന്നു വീണു. എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേൽപാലത്തിന്റെ കൂറ്റൻ ഗർഡറാണ് ഇന്നു രാവിലെ 11മണിയോടെ തകർന്നു വീണത് ദൃക്‌സാക്ഷികൾ പറഞ്ഞു.
പില്ലർ നമ്പർ 17നും 18നും ഇടയിലെ നാലു ഗർഡറുകൾ പൂർണമായും താഴേക്ക് നിലം പതിക്കുകയായിരുന്നു.ഷെഡിൽ തൊഴിലാളികൾ ഇല്ലാതിരുന്ന സമയമായതിനാലാണ് വൻ ദുരന്തം ഒഴിവായത്.
