കമാൽ, Representative image- Photo: AFP
കൊച്ചി: സ്വകാര്യബസില്‍ യുവതിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ പിടിയില്‍. അമ്പലമേട് പെരിങ്ങാമല കണ്ണിമറ്റം വീട്ടില്‍ കെ.എം. കമാലാണ് പിടിയിലായത്.
കടയിരുപ്പ് ഗവ. സ്‌കൂള്‍ അധ്യാപകനാണ്. ഞായറാഴ്ച ഉച്ചയോടെ ആലുവ-മട്ടാഞ്ചേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസില്‍ വച്ചായിരുന്നു അതിക്രമം. യുവതി ബഹളംവെച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ പിടികൂടി പോലീസിനു കൈമാറി. എറണാകുളം സൗത്ത് പോലീസ് കേസെടുത്തു.
