നാരായണൻ

വടക്കഞ്ചേരി (പാലക്കാട്): കാട്ടുമൃഗ ശല്യം തടയാൻ ഒരുക്കിയ വൈദ്യുത കെണിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചു. കണക്കൻതുരുത്തി പല്ലാറോഡ് നാരായണൻ (80) ആണ് മരിച്ചത്.

വീടിനു സമീപത്ത് തോടിനോട് ചേർന്നുള്ള വൈദ്യുത കെണിക്ക് സമീപമാണ് നാരായണനെ മരിച്ച നിലയിൽ കണ്ടെത്. ഞായറാഴ്ച രാത്രി മുതൽ നാരായണനെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിൽ തിങ്കളാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. വൈദ്യുത കമ്പി വലതുകൈയിൽ പിടിച്ച നിലയിലാണ് മൃതദേഹം കിടന്നിരുന്നത്. വടക്കഞ്ചേരി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.