കങ്കണ റണൗട്ട് | ഫോട്ടോ: എ.എൻ.ഐ

ന്യൂഡല്‍ഹി: സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചന്നെ ആരോപണവുമായി ബി.ജെ.പി നേതാവും ഹിമാചല്‍ പ്രദേശശിലെ മണ്ഡിയിലെ നിയുക്ത എം.പിയുമായ കങ്കണ റണൗട്ട്. ഡല്‍ഹിയിലേക്കുള്ള യാത്രാമദ്ധ്യേ ചണ്ഡീഗഢ് വിമാനത്താവളത്തില്‍വെച്ച് മര്‍ദ്ദനം നേരിട്ടതായാണ് ആരോപണം.

സുരക്ഷാ പരിശോധനയ്ക്കായി ഫോൺ നൽകാത്തതിനാണ് ഉദ്യോഗസ്ഥ മർദ്ദിച്ചതെന്നാണ് ആരോപണം. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം.